ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു: പ്രഖ്യാപനം ഉടൻ, തിരിച്ചു വരവ് അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം

കൊച്ചി: അഞ്ച് വർഷങ്ങൾക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടെന്ന് അത് അവരോട് തന്നെ തുറന്ന് പറയാറുണ്ടെന്നും ആഷിഖ് അബു പറഞ്ഞു

മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ഭാവന വി ദ വുമൻ ഓഫ് ഏഷ്യ എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. ‘ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പ് എനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാൽ എല്ലാം തുറന്നു പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേർ സിനിമയിലേക്ക് വിളിച്ചു. മലയാളത്തിൽ തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു. പൃഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേർ. പക്ഷെ ആ സിനിമകൾ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു.

അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളിൽ അഭിനയിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ചില മലയാള സിനിമകളുടെ കഥ കേൾക്കുന്നുണ്ട്,’ എന്നാണ് ഭാവന പറഞ്ഞത്.

Back To Top
error: Content is protected !!