പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വീട്ടുമുറ്റത്തുനിന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരപീഡനം. സംഭവത്തിൽ അയൽവാസിയാണ് അറസ്റ്റിലായത്.
ഉത്തർപ്രദേശിലെ ജലൗണിലെ ഒറായി കോട്വാലി മേഖലയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ ആസിഫ് ഷാ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആസിഫ് കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു.
അക്രമ വിവരം കുട്ടി കുടുംബത്തോട് പറഞ്ഞതോടെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസെടുക്കുകയും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അസീം ചൗധരി പറഞ്ഞു.