വർക്കലയിലെ തീപിടിത്തത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്

വർക്കലയിലെ തീപിടിത്തത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്

വർക്കലയിലെ തീപിടിത്തത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണം എന്നാണ് ഫയർഫോഴസ് പറയുന്നത്. പുക ശ്വസിച്ചാണ് മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം വർക്കലയിൽ വീടിനു തീപിടിച്ച് മരിച്ചവരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞും. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എല്ലാ മുറിയിലും എസി പ്രവർത്തിച്ചിരുന്നതുകൊണ്ട് ജനലും വാതിലും അടച്ച നിലയിലായിരുന്നു. അതുകൊണ്ടാവാം നിലവിളി ശബ്ദങ്ങൾ ഒന്നും ആരും കേൾക്കാതിരുന്നത്. പുലർച്ചെ വെളിയിൽ ഇറങ്ങിയ അയൽവാസിയാണ് സംഭവം ആദ്യം കാണുന്നത്. രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർ പോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഖിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ പുറത്തിറങ്ങിയില്ല.വീടിന്റെ ​ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തു നായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.

ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ​ഗുരുതരമായി പൊളളലേറ്റ നിഖിലിനെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒരാൾ ഒഴികെ കുടുംബത്തിലെ എല്ലാവരും മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഗുരുതരമായി പരിക്കേറ്റ മകൻ നിഹുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഗൃഹനാഥൻ പ്രതാപൻ, ഭാര്യ ഷേർലി, മകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

Back To Top
error: Content is protected !!