ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി  യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച്‌  നഗ്നചിത്രങ്ങൾ പകർത്തിയ   പ്രതിയെ പിടികൂടി

ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങൾ പകർത്തിയ പ്രതിയെ പിടികൂടി

തൃശൂർ: ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി ജയൻ കെ.രാജൻ ആണ് അറസ്റ്റിലായത്.

ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഹോട്ടലിലെത്തിയ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകുകയും ശേഷം ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. മയക്കത്തിലായിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

തൃശൂർ വെസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ നഗരത്തോടുചേർന്ന ഒരു ഹോട്ടലിലെ മുറിയിൽ വച്ച് സംസാരിക്കുന്നതിനിടയിൽ പ്രതി യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ പീഡിപ്പിക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രീത് ആർ.എസ്, അഭീഷ് ആന്റണി എം, അനിൽകുമാർ പി.സി, ജോസ് പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Back To Top
error: Content is protected !!