സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം

സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. 200 അടി താഴ്‌ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിച്ചു. ഇവിടെ നിന്നും എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കും. കഞ്ചിക്കോട് ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയർലിഫ്റ്റിംഗിനായി ചേതൻ ഹെലികോപ്ടർ സ്ഥലത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇന്നലെ രാത്രി പ്രദേശത്തെത്തിയ സൈന്യം മലമുകളിലെത്തുകയും ബാബു ഇരിക്കുന്ന സ്ഥലത്തേയ്‌ക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ശേഷം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് കയറുകെട്ടി മുകളിലേക്ക് ഉയർത്തി. ഭക്ഷണവും വെള്ളവും നൽകിയ ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയാളിയായ ലഫ്. കേൽ ഹേമന്ദ് രാജും ടീമിലുണ്ട്.

2 thoughts on “സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം

  1. 𝙱𝙸𝙶 𝚂𝙰𝙻𝚄𝚃𝙴 𝙵𝙾𝚁 𝙸𝙽𝙳𝙸𝙰𝙽 𝙰𝚁𝙼𝚈 ❤️

  2. ഇന്ത്യ എന്ന് കേൾക്കുമ്പോൾ അന്നും ഇന്നും എന്നും അഭിമാനിക്കാവുന്ന ഒരു കാര്യം.. ഇന്ത്യൻ ആർമി

Comments are closed.

Back To Top
error: Content is protected !!