തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടികടയിലെ ജീവനക്കാരി വിനീതിയെ കുത്തികൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. നേരത്തെ ഇയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്കൂട്ടറിന് പിന്നിൽ ഇയാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിനീതയുടെ സ്വർണമാല നഷ്ടമായിട്ടുണ്ട്. ദൃശ്യങ്ങളിൽ കാണുന്നയാൾ ഞായറാഴ്ച ദിവസം പേരൂർക്കട മാനസിരോഗാശുപത്രിയിൽ നിന്നും അമ്പലമുക്ക് വരെ നടന്നു വന്നിരുന്നു. പതിനൊന്ന് മണിയോടെ തലയിൽ സ്ക്രാഫ് ധരിച്ച് മാസ്ക്ക് വച്ചെത്തിയ വ്യക്തി കടക്ക് സമീപം കുറച്ചു സമീപം കാത്തുനിന്നു. 11.30 മടങ്ങിയെത്തിയാൾ ഓട്ടോയിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെഡിക്കൽ കോളേജിലേക്കെന്ന പറഞ്ഞ് ഓട്ടോയിൽ കയറി ഇയാൾ മുട്ടടയിറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇതിന് ശേഷമുള്ള നിർണായക ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഇയാൾ പിന്നെ ഒരു ആക്ടീവ സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്കൂട്ടറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. വിനീതയുടെ ഫോൺ രേഖ പരിശോധിച്ചതിൽ നിന്നും നിർണായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് രേഖാചിത്രം വരച്ചത്. റോഡരികിലെ ചെടി നഴ്സറിയിലാണ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ഞായറാഴ്ച ലോക്ക്ഡൌൺ ആയതിനാൽ പട്ടാപ്പകൽ പോലീസ് നഗരം മുഴുവൻ കാവൽ നിൽക്കുമ്പോഴാണ് വിനീത കുത്തേറ്റ് മരിക്കുന്നത്. 38കാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.