
സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം
പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. 200 അടി താഴ്‌ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിച്ചു. ഇവിടെ നിന്നും എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കും. കഞ്ചിക്കോട് ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയർലിഫ്റ്റിംഗിനായി ചേതൻ ഹെലികോപ്ടർ സ്ഥലത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക ഇന്നലെ രാത്രി…