‘ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിച്ചു ‘; അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ

‘ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിച്ചു ‘; അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ അബ്ദുൾ നക്കി ഖാന്റെ മകൻ 21 കാരൻ ജവ്വാദ് ഖാനെയാണ് ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്.

ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിച്ചു ‘ വെന്നായിരുന്നു ബിപിൻ റാവത്തിന്റെ ചിത്രം പങ്കുവെച്ച് ജവ്വാദ് ഖാൻ ട്വീറ്റ് ചെയ്തത്. അപകീർത്തികരമായ പ്രസ്താവനകളുടെ പേരിലാണ് അറസ്റ്റ്. ഇന്നലെ ജവ്വാദ് ഖാൻ ഇട്ട അപകീർത്തികരമായ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതായും പ്രതിയെ അറസ്റ്റ് ചെയ്യാൻ നാല് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പോലീസ് പറഞ്ഞു. ഇന്നലെ മുതൽ ഇയാളെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു.

താലിബാൻ അനുകൂല ചിന്താഗതിക്കാരനായ ജവ്വാദ് ഖാന്റെ ട്വിറ്ററിൽ മതവിദ്വേഷം വളർത്തുന്ന നിരവധി ചിത്രങ്ങളും സന്ദേശങ്ങളും ഉണ്ട്. സ്വയം ‘ഇസ്ലാമിക മതമൗലികവാദി’ എന്ന് പറയുന്ന പോസ്റ്റുകളുമുണ്ട്. ബാബറി പുനർനിർമ്മിക്കുമെന്ന പേരിലും ഇയാൾ പോസ്റ്റുകൾ പങ്ക് വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

Back To Top
error: Content is protected !!