കോട്ടയത്ത്  നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ നിരീക്ഷണത്തിൽ

കോട്ടയത്ത് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ നിരീക്ഷണത്തിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷ്-നിഷ ദമ്പതികളുടെ  കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.   പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കു പോയിരുന്നു. കുട്ടി ജനിച്ച വിവരം അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു.

സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാ വര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.നിര്‍ത്താതെ കരഞ്ഞതിനെ കുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍, കുഞ്ഞിനെ മറവുചെയ്യാനായി ബക്കറ്റിലിട്ടു വയ്ക്കാന്‍ മൂത്ത മകളോട് പറയുകയായിരുന്നു എന്ന് നിഷ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലയാളി വിവാഹാന്വേഷണ വെബ്സൈറ്റിലൂടെ  ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.  നിങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ 

മരിച്ച കുട്ടിയെക്കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കള്‍കൂടിയുണ്ട്. 15, അഞ്ച്, മൂന്നു വയസ്സുള്ള മൂന്നു പെണ്‍മക്കളും ഒമ്ബത്, ഒന്നര വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഉള്ളത്. ജന്‍മനാ കാലിന് സ്വാധീനക്കുറവുള്ള നിഷയെ വീടിന് പുറത്ത് അധികം കാണാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

One thought on “കോട്ടയത്ത് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ നിരീക്ഷണത്തിൽ

  1. പെണ്ണിന് ഒന്നും ഒരു ലജ്ജ ഇല്ലേ എന്തിനാ ഇങ്ങനെ ചെയ്യുന്നേ വേണ്ടങ്കിൽ അമ്മ തോട്ടിൽ ഉണ്ടല്ലോ

Comments are closed.

Back To Top
error: Content is protected !!