ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്റെ ആത്മഹത്യ; പത്തനംതിട്ടയെ നടുക്കി ദാരുണ സംഭവം

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്റെ ആത്മഹത്യ; പത്തനംതിട്ടയെ നടുക്കി ദാരുണ സംഭവം

പത്തനംതിട്ട: ഭാര്യയെയും ഏഴ് വയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് ദാരുണ സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സോണിയുടെ ഭാര്യ റീന, ഏഴ് വയസ്സുകാരനായ റയാൻ എന്നിവരാണ് മരിച്ചത്. റയാനെ ദമ്പതികൾ ദത്തെടുത്തതാണ്. രണ്ട് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഇന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സോണിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഏറെ നാളുകളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Back To Top
error: Content is protected !!