മലപ്പുറം: കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി എടപ്പാൾ ഫ്ലൈ ഓവർ ഉദ്ഘാടനം. സർക്കാർ നടപടിയിൽ സാമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ അയ്യായിരത്തോളം ഉയർന്ന സാഹചര്യത്തിലും സർക്കാർ എടുത്ത ഈ തീരുമാനത്തെ യാതൊരു തരത്തിലും പരികണിക്കാൻ കഴിയില്ല. പൊതുസ്ഥലത്തു പരമാവധി ഒത്തുകൂടാവുന്ന ആളുകളുടെ എണ്ണം വരെ പ്രഖ്യാപിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇത്തരത്തിലുള്ള പരിപാടികൾ സൃഷ്ടിക്കുന്നുവെന്നാണ് പൊതുജനം ചോദിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള പലരും അണിനിരണ ചടങ്ങായിരുന്നു എടപ്പാളിൽ നടന്നത്. ‘തൃപ്തിയായി. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. എടപ്പാൾ ആവേശക്കൊടുമുടിയിൽ. ജനം ആർത്തിരമ്പി’, ആൾക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതി. ഈ പോസ്റ്റിനെതിരെയും നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.