കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പങ്കുവെക്കുന്ന സംഘം ( wife swapping ) പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന വൈഫ് എക്സേഞ്ച് മേളയാണ് കോട്ടയം ജില്ലയിലും നടന്നുവന്നിരുന്നത്. വിദേശത്ത് മാത്രം കേട്ട് പരിചയമുള്ള സംഭവം കേരളത്തിലും ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ ഉൾപെട്ടിട്ടുണ്ടെന്നുമാണ് വിവരം . വൈഫ് എക്സേഞ്ച് മേളയില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പല യുവതികളും പങ്കെടുത്തത് സ്വമേധയായാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു.
ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.