എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്പ്പറേഷന് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനംവിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിര നിയമനത്തിന് പരിഗണിക്കും.
ശമ്ബളം: 60000-180000 രൂപ.
യോഗ്യത : എക്സിക്യുട്ടീവ് ട്രെയിനി(ഇലക്ട്രിക്കല്‍): 65 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍(പവര്‍)/ ഇലക്ട്രിക്കല്‍, പവര്‍ സിസ്റ്റംസ് എന്‍ജിനിയറിംങ്/ പവര്‍ എന്‍ജിനിയറിംങ്(ഇലക്ട്രിക്കല്‍) എന്നീ വിഷയങ്ങളിലേതിലെങ്കിലും ബി.ഇ./ ബി.ടെക്ക്./ ബി.എസ്സി.(എഞ്ചിനിയറിംങ്)
എക്സിക്യുട്ടീവ് ട്രെയിനി(കംപ്യൂട്ടര്‍ സയന്സ്്): 65 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്് എന്‍ജിനീയറിംങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്ക്./ ബി.എസ്സി.(എന്ഞ്ചിനിയറിംങ്). 2019 ഓഗസ്റ്റ് 14-നകം ഫലം പ്രതീക്ഷിക്കുന്ന അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
പ്രായം: 28 വയസ്
തിരഞ്ഞെടുപ്പ്: 2019-ലെ ഗേറ്റ് പരീക്ഷയിലെ സ്കോറിനും ഗ്രൂപ്പ് ഡിസ്കഷന്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയിലെ മികവിനും അനുസരിച്ചായിരിക്കും പ്രവേശനം.
അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി, എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
http://www.posoco.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി: ഒക്ടോബര്‍ 15
കൂടുതല്‍ വിവരങ്ങള്‍ http://www.posoco.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.