രോഗിയായ ഡോക്ടറുമായി പോയ കാറിടിച്ച് 2 സ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനം മൂലം ഡോക്ടറും

രോഗിയായ ഡോക്ടറുമായി പോയ കാറിടിച്ച് 2 സ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനം മൂലം ഡോക്ടറും

കൊച്ചി∙ എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകൾ മരിച്ചു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളും മരിച്ചു. രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന, കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഹൃദയസ്തംഭനം മൂലം മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി ആശുപത്രിയിൽ എത്തിയ ശേഷം ആംബുലൻസ് അയയ്ക്കുകയായിരുന്നു.

Back To Top
error: Content is protected !!