പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും

താര സംഘടന അയ ‘അമ്മ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എല്ലാം ഒരുമിക്കുന്ന ചിത്രം ഈ വര്ഷം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒരു സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. തിരക്കഥ അന്തിമമമാക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍.അസോസിയേഷന്‍ ഭാരവാഹി സുരേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലിന്‍റെ ഷെഡ്യുള്‍ അനുസരിച്ച്‌ ഈ വര്‍ഷം തന്നെ സിനിമ നിര്‍മിക്കാന്‍ ആണ് അസോസിയേഷന്‍ ഒരുങ്ങുന്നതെന്നും അതിനായുള്ള എല്ലാ നടപടികളും ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആറാട്ട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്

Back To Top
error: Content is protected !!