കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ

കോഴിക്കോട്: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യുകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ അനുവദിക്കുന്നതല്ല. ഹോട്ടലുകള്‍, റസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിയന്ത്രണം തുടരും. സിനിമ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലിഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.ആരാധനാലയങ്ങളിലെ പൊതുജന പ്രവേശനം അനുവദിക്കില്ല. കൂടാതെ അന്തര്‍ സംസ്ഥാന,അന്തര്‍ ജില്ല പൊതുഗതാഗതവും, അടിയന്തര ഘട്ടത്തില്‍ അല്ലാതെ രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള യാത്രകളും അനുവദിക്കില്ല.

Back To Top
error: Content is protected !!