താനൂർ പോലീസ് സ്റ്റേഷന് നോൺ കോൺടാക്റ്റ് തെർമോ മീറ്റർ നൽകി ആദ്യത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ

താനൂർ പോലീസ് സ്റ്റേഷന് നോൺ കോൺടാക്റ്റ് തെർമോ മീറ്റർ നൽകി ആദ്യത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ

താനൂർ : താനൂർ പോലീസ് സ്റ്റേഷനിൽ വരുന്നവരുടെയും, നാട്ടുക്കാരുടെയും ശരീരോഷ്മാവ് അളക്കാൻ നോൺ കോൺടാക്റ്റ് തെർമോ മീറ്റർ സംവിധാനവും ഒരുങ്ങി. ആദ്യത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ആണ് നോൺ കോൺടാക്റ്റ് തെർമോ മീറ്റർ സ്പോൺസർ ചെയ്തത്. ആദിത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിഷൻ ഓഫീസർ നിതിൻ കുമാർ തെർമോ മീറ്ററുകൾ താനൂർ സർക്കിൾ ഇൻസ്പെക്ടർ പ്രമോദിന് കൈമാറി.
താനൂർ ജംങ്ങ്ഷനിലെ ഓട്ടോ ഡ്രൈവർമാരുടെയും, മറ്റ് ആളുകളെയും താനൂർ സർക്കിൾ ഇൻസ്പെക്ടർ പ്രമോദ്, സബ് ഇൻസ്പെക്ടർ നവീൻ ഷാജ് എന്നിവരടങ്ങിയ ടീം തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധന നടത്തി. വരും ദിവസങ്ങളിൽ താനൂർ സ്റ്റേഷൻ പരിധിയിലെ ഇതര സ്ഥലങ്ങളിലും ഇത്തരത്തിൽ പരിശോധനകൾ നടത്തും

Back To Top
error: Content is protected !!