ജീവനക്കാര്‍ക്കായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

ജീവനക്കാര്‍ക്കായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

കോഴിക്കോട്: സിവില്‍ സ്‌റ്റേഷന് മുന്നിലൂടെ ഇന്ന് പതിവ് ദിവസത്തെ പോലെ കെഎസ്ആര്‍ടിസി ബസുകള്‍ വന്നു. പക്ഷേ ബസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് ഓഫിസുകളിലേക്ക് എത്തിയത്. സര്‍ക്കാര്‍ ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സിവില്‍ സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നടത്തുകയായിരുന്നു.

Back To Top
error: Content is protected !!