തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.

സർക്കാർ ആശുപത്രിയിൽ എത്തിച്ച 20 പേരിൽ 19 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചാൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ അറിയാൻ കഴിയും.

Back To Top
error: Content is protected !!