
MORE DETAILS : +919744712712, 9745 150 140
കോഴിക്കോട്: (Kerala one Tv) ഉപയോഗ സമയത്ത് അനാവശ്യമായി ജലം നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള കണ്ടെത്തലുമായി മലയാളി യുവാവ്. നിലവിലുള്ള ടാപ്പില്‍ തന്നെ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ഐറിസ് ലോവിറ്റ് കാല്‍ കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കുക. ജലോപയോഗം 60 ശതമാനത്തോളം കുറയ്ക്കുക മാത്രമല്ല, വിപണിയിലുള്ള സെന്‍സര്‍ ടാപ്പുകളെക്കാള്‍ വിലയും കുറവാണ്. പാത്രങ്ങള്‍ കഴുകുമ്പോള്‍ ടാപ്പ് തുറന്നിട്ട് വെള്ളം പാഴാകുന്നത് തടയാനും ലോവറ്റ് ഉപയോഗപ്രദമാണ്. വാല്‍വ് യൂണിറ്റ്, ഫൂട്ട് പെഡല്‍ ബോര്‍ഡന്‍ കേബിള്‍ എന്നിവയടങ്ങിയതാണ് ഉപകരണം. അടുക്കളയിലും ലാബുകളിലും ഏറെ ഉപകാരപ്രദമായ ഈ ഉത്പന്നം എന്‍.ഐ.ടി ടി.ബി.ഐ സഹായത്തോടെയാണ് വികസിപ്പിച്ചത്. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ബാബുവാണ് ഏറെക്കാലത്തെ പരീക്ഷണത്തിനൊടുവില്‍ പേറ്റന്റോടെ ഉത്പന്നം പുറത്തിറക്കിയത്.