നെന്മാറ ഇരട്ടക്കൊലയ്ക്ക് ശേഷം കാണാതായ 2 പേരെ കണ്ടെത്തി; ഒരാൾ ദൃക്‌സാക്ഷിയെന്ന് സൂചന; നാടുവിട്ടത് ചെന്താമരയെ ഭയന്ന്

നെന്മാറ ഇരട്ടക്കൊലയ്ക്ക് ശേഷം കാണാതായ 2 പേരെ കണ്ടെത്തി; ഒരാൾ ദൃക്‌സാക്ഷിയെന്ന് സൂചന; നാടുവിട്ടത് ചെന്താമരയെ ഭയന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറഞ്ഞു. കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും കോടതിയിൽ എത്തിയ സാക്ഷികൾ വ്യക്തമാക്കി.

അതേസമയം കേസിൽ കാണാതായ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതിൽ ദൃക്‌സാക്ഷിയുമുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് ഇവർ മൊഴി നൽകാതിരുന്നതെന്നാണ് വിവരം.

Back To Top
error: Content is protected !!