ലഹരി വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി

ലഹരി വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി

കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ യുവാവ് വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം.

ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply..

Back To Top
error: Content is protected !!