വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരെ ആളുമാറി പൊലീസ് മർദിച്ചു; 3 പേർ ചികിത്സയിൽ

വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരെ ആളുമാറി പൊലീസ് മർദിച്ചു; 3 പേർ ചികിത്സയിൽ

പത്തനംതിട്ട: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്കു സാരമായ പരിക്കേറ്റു. രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്. ബാറിനു സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവർക്കു നേരെ തിരിഞ്ഞെന്നാണു സൂചന. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം.
കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. വാഹനത്തിലുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി നിർത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് വാഹനത്തിലെത്തിയ പൊലീസ് അകാരണമായി വാഹനത്തിനു പുറത്തുനിന്നവരെ മർദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ മൂന്നുപേർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Leave a Reply..

Back To Top
error: Content is protected !!