പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ സംഭവം: ഹോട്ടല്‍ ഉടമ ദേവദാസ് പിടിയില്‍

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ സംഭവം: ഹോട്ടല്‍ ഉടമ ദേവദാസ് പിടിയില്‍

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരി നേരിട്ടത് ക്രൂരമായ ആക്രമണം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയെ വെറുതെവിടാന്‍ ഹോട്ടല്‍ ഉടമയും സഹായികളും തയാറല്ലായിരുന്നു. പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന യുവതിയെ ആ അവസ്ഥയിലും പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിനുളളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടലുടമ ദേവദാസ് പിടിയിലായിട്ടുണ്ട്. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് പ്രധാന പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹായികളായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.

ശനിയാഴ്ച രാത്രിയിലാണ് ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചത്. ഭയന്ന പെണ്‍കുട്ടി നിലവിളിക്കുകയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

Leave a Reply..

Back To Top
error: Content is protected !!