
റീൽസ് പ്രേമികൾക്കൊരു സന്തോഷവാർത്ത! ഇൻസ്റ്റഗ്രാം റീൽസിന്റെ ദൈർഘ്യം വർധിപ്പിച്ചു; അറിയേണ്ടതെല്ലാം?
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുത്തൻ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. റീല്‍സിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ ഇനി മുതല്‍ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. അമേരിക്കയിൽ…