
കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു
കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന് ഇടപ്പുഴയിലും എത്തിയെന്നും കണ്ടെത്തി. കേരള-കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ചു മാവോയിസ്‌റ്റ് സംഘം ഒളിവിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പാണ് അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്‌റ്റ് പ്രകടനം നടന്നത്. സായുധരായ മാവോയിസ്‌റ്റ് സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിത ഉൾപ്പടെ അഞ്ചു പേരടങ്ങിയ സംഘമാണ്…