
കെഎസ്ആര്‍ടിസി ബസുകളിലെ വയറിംഗ് നശിപ്പിച്ച സംഭവം: പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ഊര്‍ജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെങ്കില്‍…