ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഡ്രൈവറുടെ സഹായം തേടി; സമീപമെത്തിയ ഷാജഹാൻ പിന്നീട് ചെയ്തത് ’; കെഎസ്ആർടിസി ബസിൽ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ..

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബെംഗളുരുവിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാൻ എതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചയോടെയാണ് വിദ്യാർത്ഥിയ്ക്ക് നേരെ പീഡന ശ്രമം നടന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പോലീസിൽ പരാതി നൽകിയിട്ടില്ല.

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ നടപടിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിട്ടുണ്ട്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. ഷാജഹാൻ മുൻപ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തുകയായിരുന്നു.

യുവതിയുടെ ആരോപണം നിഷേധിച്ചിരിക്കുകയുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍,ശനിയാഴ്ച വൈകിട്ട് ഡ്യൂട്ടിക്ക് പോയിട്ടില്ലെന്നും . അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. രാഷ്ട്രീയപ്രേരിതമാണ് പരാതി”, ഡ്രൈവര്‍ പറഞ്ഞു.

അതേസമയം പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഷാജഹാന്റെ ഭീഷണി. പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് സന്ദേശമയച്ചു. യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് നോക്കിയാണ് ഷാജഹാൻ യുവതിയുടെ നമ്പർ കൈക്കലാക്കിയത്.

Back To Top
error: Content is protected !!