400 കോടിയുടെ കള്ളബിൽ;  നൂറു കോടിയുടെ നികുതി വെട്ടിപ്പ് ” കൈരളി ടിഎംടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍

400 കോടിയുടെ കള്ളബിൽ; നൂറു കോടിയുടെ നികുതി വെട്ടിപ്പ് ” കൈരളി ടിഎംടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍

കൈരളി ടിഎംടി ബോര്‍സ് കമ്പനി വ്യാജബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് അറസ്റ്റ് ചെയ്തത്.

ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത് നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത് . നാനൂറ് കോടിയുടെ കള്ളബിൽ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റജിലിൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകൾ വിപുലപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

ഹുമയൂണ്‍ കള്ളിയത്തിനെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമാണ് കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സിന് ഉള്ളത്. മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. മുൻപ് രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. അതേ സമയം അധികൃതർ പത്രകുറിപ്പു നൽകിയിട്ടുപോലും ഇവരുടെ പരസ്യം ലഭിക്കുന്ന പല മാധ്യമങ്ങളും ഈ സംഭവം കണ്ടില്ലെന്ന മട്ടിൽ വാർത്ത നലകിയിട്ടില്ല.

Back To Top
error: Content is protected !!