പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്; ഓഫറിൽ രണ്ടു പെഗ്ഗും

പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്; ഓഫറിൽ രണ്ടു പെഗ്ഗും

 സാമ്പത്തികമായി തകർന്നിരിക്കുന്ന കെ എസ് ആർ ടി സി യെ ഉർത്താൻ പുതുവത്സര ദിനത്തിൽ പുതിയ ഒരു പദ്ധതി അവതരിപ്പിക്കുകയാണ് കേരള സർക്കാർ. ഈ പുതുവത്സര ദിനത്തിൽ കെ എസ് ആർടിസി നമ്മളെ കടലിലേക്ക് പോവുകയാണ്. കേട്ടിട്ട് ആരും തെറ്റിധരിക്കേണ്ട. ആഡംബര കപ്പലായ ക്രൂസിയിൽ ഒരു അവസരമൊരുക്കുകയാണ് കെ സഎസ് ആർ ടി സി. പുതുവത്സരം ആഘോഷിക്കാനായി 5 മണിക്കാർ കപ്പലിൽ ചിലവഴിക്കാവുന്നതാണ്. പിന്നെ ആളുകളെ ആകർഷിക്കാൻ മറ്റൊരു ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല മദ്യം തന്നെ. 2 പെ​​ഗും നൽകുന്നതായിരിക്കും. ഇതിന്റെ ടിക്കറ്റ് നിരക്ക് എന്ന് പറയുന്നത് 4499 രൂപയാണ്.

കൊച്ചി ബോള്‍ഗാട്ടി ജെട്ടിയില്‍നിന്നാണ് ഡിസംബര്‍ 31-ന് രാത്രി എട്ടിന് ഇതിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഒന്‍പതുമുതല്‍ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് ആളുകളെ എ.സി. ബസുകളില്‍ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

എത്തുന്നവര്‍ക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങള്‍ ക്രൂയിസില്‍ ഉണ്ടാകും. ഡിസ്‌കോ, ലൈവ് വാട്ടര്‍ ഡ്രംസ്, പവ്വര്‍ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വല്‍ ഇഫെക്ടുകള്‍, രസകരമായ ഗെയിമുകള്‍, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നര്‍ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം, തീയേറ്റര്‍, കടല്‍ക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ഡെക്ക്, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ബാര്‍ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസില്‍ എത്തുന്നവരെ കാത്തിരിക്കുന്നു. എന്നാൽ പുറത്തുനിന്ന് മദ്യം ഇവിടേക്ക് അനുവദിക്കില്ല.

Back To Top
error: Content is protected !!