
മസ്തകത്തില്‍ മുറിവേറ്റത് ആനയുമായുള്ള ഏറ്റുമുട്ടലില്‍, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്റെ മരണത്തില്‍ ആനയുടെ തലച്ചോറിനും അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇന്നലെ പകല്‍ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ കൊമ്പന്‍ ചരിഞ്ഞത്. തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി പത്തുമണി വരെ നീണ്ടു. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ…