സംസ്ഥാനത്ത് ഇന്ന്  1417 പേര്‍ക്കു കൂടി കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്കു കൂടി കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (11-8-20) 1417 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരില്‍ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 105 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശത്തു നിന്നും 72 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ – തിരുവനന്തപുരം -297പേർ. കൊല്ലം-25,…

Read More
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്തെ തീരദേശ മേഖലയായ അഞ്ചുതെങ്ങില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുണ്ടാകുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More
കോവിഡ്​ ; രാജ്യത്തെ രോഗമുക്തി നിരക്ക്​ ഉയരുന്നു

കോവിഡ്​ ; രാജ്യത്തെ രോഗമുക്തി നിരക്ക്​ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 7,53,049 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,472 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. 3,41,961 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ 17-ന് 3.36 ആയിരുന്നു രാജ്യത്തെ മരണ നിരക്ക്. ദേശീയതലത്തില്‍ രോഗമുക്തി നിരക്കില്‍ വര്‍ധനവിനൊപ്പം 19സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി…

Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു രോഗിക്കുകൂടി കോവിഡ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു രോഗിക്കുകൂടി കോവിഡ്

കോഴിക്കോട് : മെഡിക്കൽ കോളേജിൽകോവിഡ് ഇതര വാർഡിലെ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായതോടെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഒമ്പത് ഡോക്ടർമാർ കൂടി ക്വാറന്റീനിൽ ആയി. മെഡിസിൻ വാർഡിൽ ആറുദിവസം മുമ്പ് പക്ഷാഘാതത്തെത്തുടർന്ന് പ്രവേശിപ്പിച്ച അറുപതുകാരനാണ് ചൊവ്വാഴ്ചത്തെ പരിശോധനഫലം പോസിറ്റീവായത്. രോഗിയെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർഡിലുള്ള ബാക്കി 13 രോഗികളെയും കൂടുതൽ നിരീക്ഷണം നടത്തി വാർഡ് അണുവിമുക്തമാക്കി. എൻഡോസ്കോപ്പി തുടങ്ങിയ ചികിത്സ നൽകിയതിനെത്തുടർന്ന് അടുത്തസമ്പർക്കം പുലർത്തിയ ഡോക്ടർമാരാണ് ക്വാറന്റീനിൽ പോയത്. അഡ്മിഷൻ അത്യാവശ്യമുള്ള രോഗികൾമാത്രം മെഡിക്കൽ കോളേജിനെ…

Read More
ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. . കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ 9 ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേര്‍ക്ക് വീതം കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കോര്‍ഡാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ഇതില്‍ 75 ശതമാനം കേസുകളും 10…

Read More
പ്രവാസികൾക്ക്  കേരളത്തിൽ  ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

പ്രവാസികൾക്ക് കേരളത്തിൽ ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം.നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍…

Read More
Back To Top
error: Content is protected !!