പ്രവാസികൾക്ക്  കേരളത്തിൽ  ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

പ്രവാസികൾക്ക് കേരളത്തിൽ ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം.നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back To Top
error: Content is protected !!