
പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് പരിക്ക്
ആലപ്പുഴ : പാന്റ്‌സ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി തീപിടിക്കുകയായിരുന്നു. അപകടത്തിൽ കൈയ്‌ക്കും, തുടയിലുമാണ് പരിക്കേറ്റത്. അമലിന്റെ പാന്റ്‌സിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ്…