ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു…

Read More
മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി; പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി; പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. രജിസ്‌ട്രേഷന്‍…

Read More
ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി; യുവാവ് മരിച്ചു

ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി; യുവാവ് മരിച്ചു

തിരുവനന്തപുരം: ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച നിലയില്‍. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ്(27) ആണ് മരിച്ചത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് എന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും…

Read More
കെഎസ്ആര്‍ടിസി ബസുകളിലെ വയറിംഗ് നശിപ്പിച്ച സംഭവം: പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ബസുകളിലെ വയറിംഗ് നശിപ്പിച്ച സംഭവം: പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ഊര്‍ജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെങ്കില്‍…

Read More
ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു

ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു.അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
ശ്രീതുവുമായി വഴിവിട്ട ബന്ധത്തിന് ശ്രമിച്ച് സഹോദരൻ; കുഞ്ഞിനെ കൊന്നത് താൽപര്യം നടക്കാത്ത വൈരാഗ്യത്തിൽ; രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ  |  balaramapuram child-murder updates

ശ്രീതുവുമായി വഴിവിട്ട ബന്ധത്തിന് ശ്രമിച്ച് സഹോദരൻ; കുഞ്ഞിനെ കൊന്നത് താൽപര്യം നടക്കാത്ത വൈരാഗ്യത്തിൽ; രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് സഹോദരൻ ഹരികുമാർ വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ കാരണം കുഞ്ഞാണെന്ന വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. കുഞ്ഞിന്റെ അമ്മയുടെ പങ്കിൽ സംശയമുണ്ടെങ്കിലും തൽക്കാലത്തേക്ക് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹരികുമാറിന്റെ ചില താത്പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കുന്നതിൽ കലാശിച്ചതെന്നാണ് മൊഴി. പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട്…

Read More
ദേവേന്ദുവിനെ കിണറ്റിലേയ്‌ക്കെറിഞ്ഞത് ജീവനോടെ:  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ദേവേന്ദുവിനെ കിണറ്റിലേയ്‌ക്കെറിഞ്ഞത് ജീവനോടെ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ദേവേന്ദുവിന്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ കയ്യില്‍ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം. ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവനാണെന്ന് സമ്മതിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാല്‍ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം…

Read More
Kerala Lottery Results : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്‌

Kerala Lottery Results : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്‌

കാരുണ്യ ലോട്ടറി (Karunya KR-690) ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. KF 162254 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പറിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. KG 284532 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നറുക്കെടുപ്പില്‍ ലഭിക്കുന്ന സമ്മാനത്തുക 5,000 രൂപ വരെയാണെങ്കില്‍, അത് ലോട്ടറിക്കടകളില്‍ നിന്ന്…

Read More
Back To Top
error: Content is protected !!