ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതിയ എട്ടാം ക്ലാസുകാരന് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം

ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതിയ എട്ടാം ക്ലാസുകാരന് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. മർദനമേറ്റ ലിജിൻ എട്ടാം…

Read More
“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും”   സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും” സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകന്‍ പ്രജിനെ ഭയന്നാണ് താനും ഭര്‍ത്താവ് ജോസും ജീവിച്ചിരുന്നതെന്ന് സുഷമ പറയുന്നു. കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി വന്നശേഷമാണ് പ്രജിന് മാറ്റങ്ങള്‍ വന്നതെന്നും സുഷമാകുമാരി വ്യക്തമാക്കുന്നു. ‘അധിക സമയവും അവന്‍ മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളു. അവന്റെ മുറിയിലേക്ക് കയറാന്‍ ഞങ്ങളെ സമ്മതിക്കില്ല. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന്…

Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍; കുടുങ്ങിയത് കുട്ടിയ്ക്ക് അയച്ച ഭീഷണി സന്ദേശം പുറത്തായതോടെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍; കുടുങ്ങിയത് കുട്ടിയ്ക്ക് അയച്ച ഭീഷണി സന്ദേശം പുറത്തായതോടെ

തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ സുനില്‍കുമാറിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. രണ്ടാനച്ഛന്റെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞദിവസമാണ് പത്തനംതിട്ട സ്വദേശി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ഇയാള്‍. ആഴ്ചയിലൊരിക്കല്‍ ആണ് വെള്ളറടയിലെ വീട്ടില്‍ വരിക. മൂന്നു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസവും വീട്ടിലെത്തിയപ്പോള്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ചു. ശേഷം പത്തനംതിട്ടയ്ക്ക് മടങ്ങി. സംഭവം പുറത്ത് പറയരുതെന്ന്…

Read More
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്….

Read More
Kerala Budget 2025: വയനാട് പുരധിവാസത്തിന് 750 കോടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

Kerala Budget 2025: വയനാട് പുരധിവാസത്തിന് 750 കോടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് . ഉരുൾ ദുരന്തത്തിൽ തകർന്ന വയനാടിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ, ക്ഷേമ പെൻഷനുകളിലെ വർധന എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ ഉടന്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. സർവിസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള…

Read More
പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം….

Read More
ബാലരാമപുരം കൊലപാതകം: പോലീസുകാരുടെ നിഗമനം തെറ്റ്,  പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന്  സ്ഥിരീകരിച്ച് ഡോക്ടർമാർ

ബാലരാമപുരം കൊലപാതകം: പോലീസുകാരുടെ നിഗമനം തെറ്റ്, പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥീരീകരിച്ച് ഡോക്ടർമാർ. ഇതോടെ ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പോലീസുകാരുടെ നിഗമനം തെറ്റിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ്പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി…

Read More
ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു…

Read More
Back To Top
error: Content is protected !!