ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ

ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ

തിരുവനന്തപുരം∙ പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു….

Read More
പാതിവില തട്ടിപ്പ്; K N ആനന്ദകുമാർ റിമാൻഡിൽ

പാതിവില തട്ടിപ്പ്; K N ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് റിമാൻഡ്. ഈ മാസം 26 അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ്…

Read More
മീറ്ററിടാതെ ഓടിയാൽ ‘സൗജന്യ യാത്ര’; പിൻവാങ്ങി സര്‍ക്കാര്‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല

മീറ്ററിടാതെ ഓടിയാൽ ‘സൗജന്യ യാത്ര’; പിൻവാങ്ങി സര്‍ക്കാര്‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. സ്റ്റിക്കര്‍ പതിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്റ്റിക്കർ നിർബന്ധമാക്കാനായിരുന്നു വാഹന…

Read More
ക്യാമ്പസുകളിലെ വര്‍ധിക്കുന്ന ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

ക്യാമ്പസുകളിലെ വര്‍ധിക്കുന്ന ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കലാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നത് യോഗത്തില്‍ ചര്‍ച്ചയാകും. ലഹരിമരുന്നുകള്‍ ജീവിതത്തെ തകര്‍ക്കുന്ന ശക്തിയാണെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെക്കൂടി നശിപ്പിക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ലഹരിമരുന്നുകള്‍ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു….

Read More
വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കല്ലറയിലെ പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്നങ്ങളിലെന്നു കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. കസേരയിൽ ഇരിക്കുകയായിരുന്ന അഫാൻ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാൻ മനഃപൂർവം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സൽമാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം…

Read More
അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ തെളിവെടുപ്പ്

അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ തെളിവെടുപ്പ്

കോട്ടയം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം എട്ടുവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് അഫാനെ കൂടുതൽ ചോദ്യം ചെയ്യാനായി പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നു വൈകുന്നേരം വരെ ചോദ്യം ചെയ്യൽ തുടരുമെന്നും നാളെ തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് അഫാനും പിതാവ് അബ്ദുൽ…

Read More
ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം∙ സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ…

Read More
വെഞ്ഞാറമൂട് കൊലപാതകം; ഫർസാനയെ കൊലപ്പെടുത്തിയത് കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷം

വെഞ്ഞാറമൂട് കൊലപാതകം; ഫർസാനയെ കൊലപ്പെടുത്തിയത് കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പോലിസിനോട് വെളിപ്പെടുത്തിയത്. ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും മൊഴിയിൽ പറയുന്നുവെന്നാണ് വിവരം. മാതാവ് ഷെമിയെയാണ് പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ഷെമിയുടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങൾക്കുള്ള ഒരുക്കങ്ങൾ അഫാൻ നടത്തിയത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി…

Read More
Back To Top
error: Content is protected !!