
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ് വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും വിമാനത്താവളത്തിലെത്തിയിരുന്നു. ഡി.കെ.മുരളി എംഎൽഎയുടെ ഓഫിസിലേക്കാണ് ആദ്യം പോകുന്നത്. പിന്നാലെ പാങ്ങോടുള്ള കുടുംബ വീട്ടിലേക്ക് പോകും. മരിച്ചവരുടെ കബറിടം സന്ദർശിച്ച ശേഷം ഭാര്യയെ കാണാൻ ആശുപത്രിയിലെത്തുമെന്നുമാണ് നിഗമനം. 7 വർഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തിയത്. യാത്രാരേഖകൾ ശരിയായതോടെയാണ് അബ്ദുൽ റഹിം ദമാമിൽ നിന്ന് യാത്രതിരിച്ചത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ…