ജർമ്മനിയിൽ ക്രിസ്മസ് ചന്തയിലേക്ക് സൗദി സ്വദേശി കാറിടിച്ച് കയറ്റി : രണ്ട് പേർ മരിച്ചു : 68 പേർക്ക് പരിക്ക്

ക്രിസ്മസ് ചന്തയിലേക്ക് സൗദി സ്വദേശി കാറിടിച്ച് കയറ്റി : രണ്ട് പേർ മരിച്ചു : 68 പേർക്ക് പരിക്ക്

ബെര്‍ലിന്‍ : ജര്‍മ്മനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. അറുപതിലധികം പേര്‍ക്ക് പരിക്ക്. പതിനഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ആള്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്. കാര്‍ ഓടിച്ചിരുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അൻപതുകാരനായ സൗദി പൗരനും ഡോക്ടറുമായ താലിബ് ആണ് കാര്‍ ഓടിച്ചിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ഭീകരാക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സര്‍ക്കാര്‍…

Read More
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നീക്കം. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം എഫ്ഐആർ ഇടുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ…

Read More
ബാങ്കിന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ

ബാങ്കിന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ

ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന സ്വദേശിയും വ്യാപാരിയുമായ സാബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടണ് സാബു ബാങ്കില്‍ എത്തുന്നത്. 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 14 ലക്ഷം തിരികെ നല്‍കി. രണ്ട് ലക്ഷം…

Read More
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം

തിരുവനന്തപുരം: ഏഴു ദിനരാത്രങ്ങൾ നീണ്ട 29മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. 68 രാജ്യങ്ങളിൽ നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. സംവിധായിക പായൽ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. തുടർന്ന് ഈ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. രജത…

Read More
ഭാര്യയെ അമ്പതോളം പേരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു ; പ്രതിക്ക് 20 വർഷം തടവ്

ഭാര്യയെ അമ്പതോളം പേരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു ; പ്രതിക്ക് 20 വർഷം തടവ്

ഫ്രാൻസിനെ നടുക്കിയ കൂട്ട ബലാത്സംഗക്കേസായിരുന്നു പെലിക്കോട്ട് കൂട്ട ബലാത്സംഗക്കേസ്. മൂന്ന് മാസത്തെ വിചാരണയ്‌ക്ക് കേസിൽ ഇന്ന് വിധി വന്നു. മുൻ ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി വർഷങ്ങളോളം ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഡൊമിനിക്ക് (71) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ റിക്രൂട്ട് വഴി ഇയാൾ ആളുകളെ കണ്ടെത്തുകയും, 50 ഓളം പേ‍ർ ചേ‍ർന്നാണ് ഫ്രഞ്ച് വനിതയായ ജിസെലെ പെലിക്കോട്ടിനെ ബലാത്സംഗത്തിന് ഇരായാക്കുകയും ചെയ്തിരുന്നു. ശിക്ഷാവിധി കേൾക്കാൻ അതിജീവിതയും രണ്ട് മക്കളും കോടതിയിൽ എത്തിയിരുന്നു….

Read More
എറണാകുളത്ത് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : കുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി

അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : കുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി

കൊച്ചി : കണ്ടനാട് ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം രാവിലെ 9.30നായിരുന്നു സംഭവം. അപകട സമയത്ത് അങ്കണവാടിയിലെ ആയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്. അടുത്ത ദിവസം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്. അങ്കണവാടിയില്‍ അഞ്ച് കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ വരാറുള്ളത്. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നുവെന്ന് ആയ…

Read More
രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി : പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക്

പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക് ; രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി :

ന്യൂദൽഹി : ബിജെപി എംപി പ്രതാപ് സാരംഗിക്ക് പാർലമെൻ്റിൻ്റെ പടിയിൽ വീണ് പരിക്ക്. കോണിപ്പടിയിൽ നിന്നിരുന്ന ഒരു എംപിയെ രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ മേൽ പതിക്കുകയായിരുന്നെന്ന് ബാലസോറിൽ നിന്നുള്ള 69 കാരനായ പ്രതാപ് സാരംഗി ആരോപിച്ചു. “ ഞാൻ കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്നു, രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിട്ടു, എന്നിട്ട് എൻ്റെ മേൽ വീണു , ഞാൻ താഴെ വീണു ” – ഗുരുതരമായി പരിക്കേറ്റ പ്രതാപ് സാരംഗി പറഞ്ഞു. സാരംഗിയുടെ…

Read More
ലോഡ് ഒന്നിന് രണ്ടായിരത്തിന്റെ ‘4 ഫുൾ ബ്രാണ്ടി’ കൈക്കൂലി! വിജിലൻസ് പിടിവീണ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് | EXCISE OFFICER

ലോഡ് ഒന്നിന് രണ്ടായിരത്തിന്റെ ‘4 ഫുൾ ബ്രാണ്ടി’ കൈക്കൂലി! വിജിലൻസ് പിടിവീണ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കൊച്ചി: എക്സൈസ് ഓഫിസിൽ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ് പ്രിവന്റിവ് ഓഫിസർ സാബു കുര്യാക്കോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കുടുങ്ങിയത്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തായും തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായും വിജിലൻസ് വ്യക്തമാക്കി….

Read More
Back To Top
error: Content is protected !!