Editor

കോഴിക്കോട്ടെ അധ്യാപികയുടെ മരണം; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്

കോഴിക്കോട്ടെ അധ്യാപികയുടെ മരണം; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെന്റ്

കോഴിക്കോട്: എയ്ഡഡ് സ്കൂളധ്യാപികയുടെ മരണത്തിൽ മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാഞ്ഞതെന്ന് മാനേജ്മെന്റ് പറയുന്നു. കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. നിയമനത്തിനായി അലീനയുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല അലീനയെ…

Read More
ആറര മണിക്കൂര്‍ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

ആറര മണിക്കൂര്‍ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ രാത്രിയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള…

Read More
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമതി ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രം

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമതി ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രം

കോഴിക്കോട്: ഈ മാസം 21 വരെ  കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച  ശേഷമാകും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അനുമതി നല്‍കുക. കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ…

Read More
വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

ആലപ്പുഴ: മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്. കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു. ആദ്യത്തെ അടിയിൽത്തന്നെ…

Read More
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽനിന്ന് വട്ടവടയിലേക്കു പോകുന്ന റോഡിൽ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികലാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട്…

Read More
മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം

മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തിൽ പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്‍റെയും ആശയുടെയും മകൾ അപർണിക ആണ് മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. കുട്ടിക്ക് അപസ്മാരം വന്നുവെന്നും അതുമൂലമുള്ള ശ്വാസതടസമാണ് മരണകാരണമെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട്…

Read More
അദാനിക്കെതിരായ കേസ്: അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്

അദാനിക്കെതിരായ കേസ്: അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോ‍ർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ അറിയിച്ചു. സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ കണ്ടെത്തൽ. 265 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയർന്നത്. ഗൗതം…

Read More
കോഴിക്കോട് ഹോളിക്രോസ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്: ആറു പേർക്കെതിരെ കേസ്

കോഴിക്കോട് ഹോളിക്രോസ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്: ആറു പേർക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചത്. തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. ഇക്കഴിഞ്ഞ 14 ന് വൈകിട്ട് 6.45 നാണ് സംഭവം. കോളേജിലെ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു…

Read More
Back To Top
error: Content is protected !!