ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും എണ്ണയിതര വിദേശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക് മികച്ച നേട്ടം. പുറം രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയാണ് ദുബൈയുമായി ഏറ്റവും കൂടുതൽ വ്യാപാര നേട്ടം ഉറപ്പാക്കിയത്.
ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും ദുബൈയുടെ എണ്ണയിതര വിദേശ വാണിജ്യ നേട്ടം പോയ വർഷം 1.3 ട്രില്യൻ ദിർഹമാണ്. ദുബൈ സമ്പദ് ഘടന ഏറ്റവും ശക്തമാണെന്നു കൂടി തെളിയിക്കുന്നതാണ് കസ്റ്റംസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്. ദുബൈയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന പദവിൽ ചൈന തുടരുന്നതായും റിപ്പോർട്ട് പറയുന്നു. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ പ്രശ്നങ്ങൾ ആഗോള സമ്പദ് ഘടനക്ക് തിരിച്ചടി ഏൽപിച്ചതായി നേരത്തെ ഐ .എം.എഫ് റിപ്പോർട്ട് ചെയ്തിരുന്നു.