അമ്പലമുക്ക് കൊല: പ്രതി കൊടുംകുറ്റവാളി; കസ്റ്റംസ് ഓഫിസറെ കൊലപ്പെടുത്തിയയാൾ

അമ്പലമുക്ക് കൊല: പ്രതി കൊടുംകുറ്റവാളി; കസ്റ്റംസ് ഓഫിസറെ കൊലപ്പെടുത്തിയയാൾ

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊന്നയാള്‍. ഈ കേസില്‍ വിചാരണ തുടങ്ങുംമുന്‍പാണ് പ്രതി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ കേരളത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് ഒരുമാസം മുന്‍പാണ്. ചെടിക്കടയിലെ ജീവനക്കാരിയെ കൊന്നത് മോഷണശ്രമം എതിര്‍ത്തപ്പോഴെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

Back To Top
error: Content is protected !!