കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ബാങ്കിന്റെ എടിഎം കുത്തിത്തുറന്നത് നീല ഷർട്ടും തൊപ്പിയും മാസ്കും ധരിച്ചെത്തിയ യുവാവ്. കമ്പിപ്പാര ഉപയോഗിച്ച് യുവാവ് എടിഎം കുത്തിത്തുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇന്ന് പുലർച്ചെ 2.39 ഓടേയാണ് സംഭവം. എടിഎം ഏതാണ്ട് പൂർണമായും തകർക്കപ്പെട്ട നിലയിലായിരുന്നു പുലർച്ചെ അതുവഴി വന്ന യാത്രക്കാരാണ് എടിഎം തകർത്തനിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നീല ടീഷർട്ടും തൊപ്പിയും മാസ്കും ധരിച്ചെത്തിയ യുവാവാണ് എടിഎം കുത്തിത്തുറന്നതെന്ന് പൊലീസ് പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അടയാളങ്ങൾ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം നഷ്ടമായോ എന്ന് ബാങ്ക് അധികൃതർ എത്തി പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂ.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരും സ്ഥലത്തെത്തി പരിശോധന നടത്തും.