തുടർച്ചയായ രണ്ടാം ദിനത്തിലും മാറ്റമില്ലാതെ സ്വർണവില

തുടർച്ചയായ രണ്ടാം ദിനത്തിലും മാറ്റമില്ലാതെ സ്വർണവില

കോഴിക്കോട് : രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തന്നെ തുടരുന്നു. 26ാം തീയതി ബുധനാഴ്ചയാണ് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. അന്ന് 36,720 രൂപയിലേക്ക് എത്തിയിരുന്നു. മുൻപ് 36,520 വരെ പോയിരുന്ന സ്വർണവില പിന്നീട് ഇടിഞ്ഞിരുന്നു.

പിന്നീട്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ വില ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 720 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 36,000 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4,500 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Back To Top
error: Content is protected !!