കോഴിക്കോട് : സോഷ്യൽ മീഡിയയിൽ വിവാദമായ പല പോസ്റ്റുകളിലൂടെ പ്രമുഖനായ അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ ആണ് ജഹാംഗീറിനെതിരെ റേപ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവയെല്ലാം പൂർത്തിയായി.
സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎമ്മിന്റെ ശബ്ദമായ അഡ്വ. ജഹാംഗീർ ആമിനാ റസാഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയായ വീട്ടമ്മ ഉയർത്തുന്നത്. ജഹാംഗീർ നിയമ വിദ്യാർത്ഥിയായിരിക്കെ താൻ ട്യൂഷൻ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയാണ് ഇപ്പോൾ പീഡന പരാതിയുമായി രംഗത്തെത്തിയത്. താൻ ഡിഗ്രി വിദ്യാർത്ഥിനിയായിരിക്കെ ജഹാംഗീർ ട്യൂഷൻ സെൻന്റിൽ പഠിപ്പിച്ചിരുന്നു എന്ന് വീട്ടമ്മ വെളിപ്പെടുത്തി. പിന്നീട് തന്നോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. താൻ സമ്മതം മൂളിയെങ്കിലും വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ ഇയാൾ അന്ന് പിന്മാറി. പിന്നീട് യുവതി വേറെ വിവാഹം കഴിച്ചു. അതിന് ശേഷമാം വർഷങ്ങൾ കഴിഞ്ഞ് ഇയാൾ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു.
വിദ്യാഭ്യാസത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് 2018 ലാണ് ജഹാംഗീർ വീണ്ടും യുവതിയെ കാണുന്നത്. വിവാഹിതയായിരുന്ന യുവതി അന്ന് ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീർ മുമ്പ് യുവതിയെ ഉപേക്ഷിച്ചതിൽ കുറ്റബോധമുണ്ടെന്നും ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് വന്നാൽ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞത്.
തുടർന്ന് യുവതിയുമായി അയാൾ ബന്ധം സ്ഥാപിച്ചു. വിവാഹവാഗ്ദാനം നൽകി യുവതിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടിരുന്ന ജഹാംഗീർ മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീർ മറുപടി പറഞ്ഞില്ല. എന്നാൽ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാൻ തുടങ്ങിയപ്പോൾ ജഹാംഗീർ ഫോൺ എടുക്കാതായെന്ന് യുവതി ആരോപിക്കുന്നു. താൻ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. താൻ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയിൽ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേർപ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അഡ്വ. ജഹാംഗീറിനെതിരെ വനിതാകമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.