ദിലീപിനെതിരായ കേസ്: ഗൂഢാലോചനയുടെ പുതിയ തെളിവുമായി പ്രോസിക്യൂഷന്‍

ദിലീപിനെതിരായ കേസ്: ഗൂഢാലോചനയുടെ പുതിയ തെളിവുമായി പ്രോസിക്യൂഷന്‍

അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍.

എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്‌ലാറ്റില്‍ 2017 ഡിസംബറില്‍നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു. ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് മാതൃഭൂമി അടക്കമുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. . 2018 മേയ് മാസത്തിലാണിത്.ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വരുന്നത് എന്നതും ശ്രദ്ദേയമാണ് .

Back To Top
error: Content is protected !!