ഗോള്‍ഡന്‍ വിസ; ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

ഗോള്‍ഡന്‍ വിസ; ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

മനാമ: ബഹ്‌റൈനില്‍ 10,000 വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയെന്ന് അധികൃതര്‍. 2022 മുതലാണ് ഗോള്‍ഡന്‍ വിസ നല്‍കി തുടങ്ങിയത്. ഇതുവരെ 99 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കിത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഗോള്‍ഡന്‍ വിസ ഏര്‍പ്പെടുത്തിയത്. ഗോള്‍ഡന്‍ വിസക്ക് താല്‍പര്യമുള്ളവര്‍ www.bahrain.bh/Goldenresidency എന്ന ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

നിക്ഷേപം വര്‍ധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബഹ്റൈന്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കിത്തുടങ്ങിയത്. ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഗേറ്റ് വേ ഗള്‍ഫ് 2024 ലാണ് ഇതുവരെ 10,000 ഗോള്‍ഡന്‍ വിസ നല്‍കിയെന്ന പ്രഖ്യാപനമുണ്ടായത്.

2,000 ബഹ്‌റൈന്‍ ദിനാറിന് (നാലു ലക്ഷം രൂപ) മുകളില്‍ ശമ്പളമുള്ള അഞ്ചുവര്‍ഷമായി ബഹ്റൈനില്‍ താമസിച്ചിരുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. കൂടാതെ റിയല്‍ എസ്റ്റേറ്റ് ഉടമകളും മികച്ച കായികതാരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയ കഴിവുള്ള വ്യക്തികളും ഉള്‍പ്പെടുന്നു. ഗോള്‍ഡന്‍ റസിഡന്‍സി വിസ ഉടമകള്‍ക്ക് ആശ്രിതരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.

2,00,000 ബഹ്‌റൈന്‍ ദിനാറില്‍ കുറയാത്ത മൂല്യമുള്ള, ബഹ്റൈനില്‍ ഒന്നോ അതിലധികമോ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുക, മാസം 4,000 ദീനാറോ അതില്‍ കൂടുതലോ വരുമാനമുള്ള വിരമിച്ചവര്‍ വിസ സാധുതയുള്ളതായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ 90 ദിവസം ബഹ്റൈന്‍ രാജ്യത്തുണ്ടായിരിക്കണം എന്നിവയൊക്കെയാണ് ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ വേണ്ട യോഗ്യതയായി പറയുന്നത്.

Back To Top
error: Content is protected !!