സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയാണ് വില. പവന് 200 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1842. 15 ഡോളറിലാണ് വില.
ജനുവരി ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കിൽ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാൽ ഒമിക്രോൺ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് മുൻതൂക്കം നൽകുന്നുണ്ട്. ഈ മാസം കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില.