തുണിക്കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പെണ്‍പ്രതിമകളുടെ തല വെട്ടാന്‍ ഉത്തരവിട്ട് താലിബാന് ഭരണകൂടം. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളാണ് ഇത്തരം പ്രതിമകള്‍, ഇവ ശരീഅത്തിനു വിരുദ്ധമാണ് എന്നും പറഞ്ഞാണ് അഫ്ഗാനിലെ തുണിക്കടകടകള്‍ക്ക് പ്രതിമകളുടെ തല വെട്ടി മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതിമകളുടെ തല വെട്ടി മാറ്റുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
VIDEO: #Taliban beheading mannequins of clothing stores while saying "Allah Akbar".
The #Taliban have ordered a series of mannequin beheadings, telling clothes shops to remove the heads of dummies that offend #Islam.
VIDEO👇 pic.twitter.com/90ts6GVYhH
— Natiq Malikzada (@natiqmalikzada) January 3, 2022
അന്യസ്ത്രീകളെ നോക്കരുത് എന്നാണ് ഇസ്ലാമിന്റെ കല്പന. ഈ പ്രതിമകളില്‍ നോക്കുന്നതിലൂടെ ഇത് ലംഘിക്കപ്പെടുകയാണ്. അതിനാല്‍ പ്രതിമകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയാണ് വേണ്ടത് എന്നാല്‍ ആദ്യഘട്ടം എന്ന നിലയില്‍ തല മുറിച്ചു മാറ്റിയാല്‍ മതി എന്നാണ് ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് നിയമം ആദ്യം നടപ്പിലാക്കിയത്. ഇവിടെയുള്ള തുണിക്കട വ്യാപാരികളോട് പെണ്‍പ്രതിമകളുടെ തലവെട്ടിമാറ്റണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലിബാന് അറിയിച്ചു.