ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അൻസാർ അറസ്റ്റിൽ

ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അൻസാർ അറസ്റ്റിൽ

കോഴിക്കോട് : ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്. 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ബിജെപി പ്രവർത്തകൻ ഷാജിയെയൊണ് അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2019 ഒക്ടോബറിലായിരുന്നു സംഭവം. രാത്രി ഷാജിയുടെ ഓട്ടോയിൽ യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്.

അക്രമി സംഘത്തിലെ പ്രധാനിയാണ് അൻസാർ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്.
സംഭവത്തിൽ കഴിഞ്ഞ വർഷം രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ചേവായൂർ പോലീസ് ആണ് അൻസാറിനെ അറസ്റ്റ് ചെയ്തത്.

Back To Top
error: Content is protected !!